ബഡ്‌ജറ്റ് പകർപ്പ് കത്തിച്ച് പ്രതിഷേധം

Sunday 05 February 2023 1:46 AM IST

കൊല്ലം: പെൻഷൻ - ക്ഷാമാശ്വാസ കുടിശിക പ്രഖ്യാപിക്കാതെ പെൻഷൻകാരെ അവഗണിച്ച സംസ്ഥാന ബഡ്ജറ്റിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ബഡ്‌ജറ്റ് പകർപ്പുകൾ കത്തിച്ച് പ്രതിഷേധിച്ചു.

കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷ് എം.എൽ.എ.യും കൊല്ലം സിവിൽസ്റ്റേഷന് മുന്നിൽ സംസ്ഥാന വൈസ് പ്രസി‌‌ഡന്റ് പി.ഗോപാലകൃഷ്ണൻ നായരും ആശ്രാമത്ത് ജില്ലാ പ്രസിഡന്റ് എ.റഷീദും ശാസ്താംകോട്ടയിൽ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാറും കുണ്ടറയിൽ കെ.സി.വരദരാജൻ പിള്ളയും പത്തനാപുരത്ത് കെ.രാജേന്ദ്രൻ പട്ടാഴിയും ചടയമംഗലത്ത് വടക്കേതിൽ സലീമും കടയ്ക്കലിൽ കടയ്ക്കൽ കുഞ്ഞുകൃഷ്ണ പിള്ളയും ചവറയിൽ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് ചവറ ഗോപകുമാറും കൊട്ടാരക്കരയിൽ എഴുകോൺ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുലാലും പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement