മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് 

Sunday 05 February 2023 1:48 AM IST

കൊച്ചി: ബഡ്‌ജറ്റിലെ നികുതി,സെസ് നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിൽനിന്ന് രാവിലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പുറത്തേക്കിറങ്ങിപ്പോഴായിരുന്നു പ്രതിഷേധം.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തിൽ ബേസിൽ പാറേക്കുടി,സോണി ജോർജ് എന്നിവരാണ് കരിങ്കൊടിയുമായിയെത്തിയത്. സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടി സ്റ്റേഷനിലേക്ക് മാറ്റി.