ഡോക്ടർ പരിശോധിച്ചേ ഹെൽത്ത് കാർഡ് നൽകാവൂ
Sunday 05 February 2023 1:50 AM IST
തിരുവനന്തപുരം: ഡോക്ടർമാർ പണം വാങ്ങി പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് നൽകുന്നതിനെതിരെ കർശന നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. അപേക്ഷകനെ നേരിട്ട് പരിശോധിച്ചിരിക്കണം. ജില്ലാ മെഡിക്കൽ ഓഫീസർമാർ ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സർക്കുലറിലുണ്ട്. രക്തം, കാഴ്ച ശക്തി, ത്വഗ് രോഗങ്ങൾ എന്നിവ പരിശോധിക്കണം. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കിലും പരിശോധിക്കണം. ക്ഷയരോഗലക്ഷണമുണ്ടെങ്കിൽ കഫ പരിശോധന വേണം. ഫലം പരിശോധിച്ച് ബോദ്ധ്യപ്പെട്ടിട്ടേ സർട്ടിഫിക്കറ്റ് നൽകാവൂ. വിരശല്യത്തിന് മരുന്ന് നൽകണം. അതേസമയം, ഇതുവരെ വിതരണം ചെയ്ത ഹെൽത്ത് കാർഡ് സംബന്ധിച്ച് ഒരു വിശദീകരണവും സർക്കുലറിൽ ഇല്ല.