കാൻസർ ദിനാചരണം
Monday 06 February 2023 12:23 AM IST
കൊച്ചി: അർബുദ ദിനത്തോടനുബന്ധിച്ച് കളമശേരിയിലെ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിനെത്തിയ ബാലതാരം ആൻസു മരിയ തോമസ് അർബുദ രോഗികൾക്കായി തന്റെ മുടി ദാനംചെയ്തു. സെന്റർ സൂപ്രണ്ട് ഡോ. പി.ജി. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. നടി സീമ ജി. നായർ, കാൻസർ സർവൈവൽ ഗ്രൂപ്പിൽ അംഗമായ സാറാമ്മ, കാൻസർ സെന്റർ സർവൈവൻസ് ഗ്രൂപ്പ് പ്രസിഡന്റ് മായാ മുരളീധരൻ, ഡോ. പോൾ ജോർജ് എന്നിവർ സംസാരിച്ചു. ജോജോ ജോർജ് ക്ലാസ് നയിച്ചു. രോഗികൾക്ക് വിഗ് നൽകി.