ഇന്നൊവേഷൻ ചലഞ്ച്-2023ൽ പങ്കെടുക്കാൻ അവസരം

Sunday 05 February 2023 8:45 PM IST

തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്‌ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക്) 'ഒരു തദ്ദേശസ്ഥാപനം, ഒരു ആശയം" (ഒ.എൽ.ഒ.ഐ)​ പദ്ധതിയുടെ ഭാഗമായി നൂതനാശയങ്ങളുടെ ശേഖരം സൃഷ്‌ടിക്കാനുള്ള ഇന്നൊവേഷൻ ചലഞ്ച്-2023ലേക്ക് ആശയങ്ങൾ ഇപ്പോൾ സമർപ്പിക്കാം.

കെ.വി.എ.എസ്.യു.,​ കെ.ടി.യു.,​ കെ.എ.യു.,​ കുഫോസ് തുടങ്ങിയവയിലെ വിദ്യാർത്ഥികൾ,​ ഗവേഷണസ്ഥാപനങ്ങൾ,​ സ്‌റ്റാർട്ടപ്പുകൾ,​ വിവിധമേഖലകളിലെ പൂർവവിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് പ്രദേശികതല ഉത്‌പന്നപ്രക്രിയാ നവീകരണം,​ സാങ്കേതികവിദ്യ തുടങ്ങിയവ സംബന്ധിച്ച ആശയങ്ങൾ (പ്രോഡക്ട്/പ്രോസസ്/സിസ്‌റ്റം)​ സമർപ്പിക്കാൻ അവസരം. ഏറ്റവും മികച്ച മൂന്ന് ആശയങ്ങൾക്ക് സമ്മാനമുണ്ട്. ഷോർട്ട്‌ലിസ്‌റ്റ് ചെയ്യുന്ന മികച്ചവ പ്രദർശിപ്പാനും അവസരമുണ്ട്.

മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷകൾ സ്വീകരിക്കുക. ഒന്നാംവിഭാഗത്തിൽ വിദ്യാർത്ഥികൾ,​ വിഭാഗം രണ്ടിൽ പിഎച്ച്.ഡി സ്‌കോളേഴ്‌സ്,​ വിഭാഗം മൂന്നിൽ സ്‌റ്റാർട്ടപ്പുകൾ. കഴിഞ്ഞ മൂന്നുവർഷത്തിനകം ബി.ടെക്/മാസ്‌റ്റേഴ്‌സ്/പിഎച്ച്.ഡി പൂർത്തിയാക്കിയവർക്കും അതത് വിഭാഗത്തിൽ അപേക്ഷിക്കാം. കൃഷിയും സസ്യശാസ്‌ത്രവും,​ ആനിമൽ ഹസ്‌ബൻഡറി ആൻഡ് പൗൾട്രി സയൻസസ്,​ ഫിഷറീസ് ആൻഡ് ഓഷൻ സയൻസസ്,​ ഡയറി,​ ഫുഡ് ടെക്‌നോളി,​ പുനരുപയോഗം,​ ഊർജസംരക്ഷണം,​ ഇ-മൊബിലിറ്റി,​ കാർബൺ വേർതിരിക്കൽ,​ മാലിന്യനിർമ്മാർജനം എന്നീ ആശയങ്ങളുടെ പ്രോജക്‌ടുകളാണ് സമർപ്പിക്കേണ്ടത്. kdisc.kerala.gov.in/oloi/challenge വഴി ആശയങ്ങൾ സമർപ്പിക്കാം. അവസാനതീയതി ഫെബ്രുവരി 25. ഫോൺ: 85 47 51 07 83,​ 96 45 10 66 43.