വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് ; ദത്ത് നിയമവിരുദ്ധം,​ കുട്ടിയെ ഹാജരാക്കാൻ സി ഡബ്ല്യു സി ഉത്തരവിട്ടു,​ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം

Sunday 05 February 2023 7:35 PM IST

തിരുവനന്തപുരം : കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുട്ടിയെ ഹാജരാക്കാൻ സി.ഡബ്ല്യു.സി ഉത്തരവിട്ടു. തിങ്കളാഴ്ച ഹാജരാക്കാനാണ് ചൈൽ‌ഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് നിർദ്ദേശം നൽകിയത്. നിയമവിരുദ്ധമായാണ് കുട്ടിയെ ദത്ത് നൽകിയതെന്ന് സി.ഡബ്ല്യു,​സിയുടെ അന്വേഷണത്തിൽ കണ്ടെത്തി.

തൃപ്പൂണിത്തറയിലെ ദമ്പതികളുടെ പക്കലാണ് കുട്ടി ഇപ്പോൾ ഉള്ളത്. ഇവരെ കണ്ടെത്തി കുട്ടിയെ അടിയന്തരമായി ഹജാരാക്കാനാണ് സി.ഡബ്ല്യു.സി ചെയർമാൻ കെ.കെ. ഷാജു നിർദ്ദേശം നൽകിയിരിക്കുന്നത്. തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ കൈവശമാണ് കുട്ടിയുള്ളത്. സംഭവം വിവാദമായതിന് പിന്നാലെ ഇവർ ഒളിവിൽ പോയി. കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസിന് നിർദ്ദേശം നൽകി. യഥാർത്ഥ മാതാപിതാക്കൾക്ക് കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് സി.‌ഡബ്ല്യു. സി തീരുമാനം.

നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് സമ്പാദിക്കാനായാണ് വ്യാജ സർട്ടിഫിക്കറ്റിനുള്ള ശ്രമം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അതിനാൽ, ദമ്പതികളും കേസിൽ പ്രതികളാവും. മെഡിക്കൽ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ. അനിൽ കുമാറിന് പുറമേ കൂടുതൽപ്പേർ കേസിൽ പ്രതിചേർക്കപ്പെടും