കെ.പി.എസ്.ടി.എ. ഉപജില്ലാസമ്മേളനം

Monday 06 February 2023 12:04 AM IST
കെ.പി.എസ്.ടി.എ.കുന്നുമ്മൽ ഉപജില്ല സമ്മേളനം ടി.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: സ്കൂൾ അവധിക്കാലം തുടങ്ങുന്നതിന് മുമ്പായി എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ച് പരീക്ഷകൾ സമയബന്ധിതമായി നടത്തണമെന്ന് കെ.പി.എസ്.ടി.എ.കുന്നുമ്മൽ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.വിഷയത്തിൽ കുട്ടികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും ആശങ്കകൾ പരിഹരിക്കണം. കുറ്റ്യാടി ഗവ: എച്ച്.എസ്.എസിൽ നടന്ന സമ്മേളനം കെ.പി.സ്.ടി.എ.റവന്യൂ ജില്ലാ സെക്രട്ടറി ടി.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്‌തു. മനോജ് കൈവേലി അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ.പി.രഞ്ജിത്ത് കുമാർ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് കെ.ഹാരിസ്, പി.വി.ശ്രീജ, വി.വിജേഷ്, പ്രേംകുമാർ, കൃഷ്ണകുമാർ, പി.ജമാൽ, പി.കെ.ഷമീർ, ടി.പി.വിശ്വനാഥൻ, ഇ.സി.മജീദ്, ഡൊമനിക് കളത്തൂർ, കെ.പി.രജീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.സാജിദ് (പ്രസിഡന്റ്) ടി.വി.രാഹുൽ (സെക്രട്ടറി) കെ.പി.ഗിരീഷ് ബാബു (ട്രഷറർ).

Advertisement
Advertisement