കെ.എസ്.ടി.എ കലാജാഥ നാളെ തുടങ്ങും

Monday 06 February 2023 12:06 AM IST

മടിക്കൈ: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ജില്ലാ കലാവേദിയുടെ കലാജാഥ ചൊവ്വാഴ്ച ആരംഭിക്കും. വൈകിട്ട് നാലിന് മടിക്കൈ ബങ്കളത്ത് പര്യടനം ഉദ്ഘാടനം ചെയ്യും. ബുധനും വ്യാഴവും ജില്ലയിൽ പര്യടനം നടത്തുന്ന ജാഥ ഒമ്പതിന് വൈകിട്ട് 4.30ന് കാലിക്കടവിൽ സമാപിക്കും.

കലാജാഥ ഉദ്ഘാടനത്തിനായി ബങ്കളത്ത് സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി പി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എം വിനോദ് അദ്ധ്യക്ഷനായി. കെ. പ്രഭാകരൻ, പി. മോഹനൻ, വി.കെ ഉണ്ണികൃഷ്ണൻ, പി. നാരായണൻ, എ. വിധുബാല, വി. കുട്ട്യൻ, കെ. രാധ എന്നിവർ സംസാരിച്ചു. കെ.വി രാജേഷ് സ്വാഗതവും പി.പി ബാബുരാജ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ കെ. പ്രഭാകരൻ (ചെയർമാൻ), പി മോഹനൻ (കൺവീനർ).

Advertisement
Advertisement