വസന്ത ഷേണായ് സ്മൃതി സംഗമം

Monday 06 February 2023 12:07 AM IST
വണ്ണാർ വയലിൽ നടന്ന സ്മൃതി സംഗമത്തിൽ പിനാൻ നീലേശ്വരം, വസന്ത ഷേണായി അനുസ്മരണ പ്രഭാഷണം നടത്തുന്നു.

പുല്ലൂർ: അവിഭക്ത പുല്ലൂർ പഞ്ചായത്ത് പ്രസിഡന്റും ഉദയനഗർ ഹൈസ്ക്കൂളിലെ ആദ്യകാല അദ്ധ്യാപകനുമായ ബി. വസന്ത ഷേണായിയുടെ ഓർമ്മകൾ പങ്കുവെച്ച് വണ്ണാർ വയലിലെ പി. കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിൽ സ്മൃതി സംഗമം ഒരുക്കി. ആദ്യകാല അദ്ധ്യാപകൻ പിനാൻ നീലേശ്വരം അനുസ്മരണ പ്രഭാഷണം നടത്തി. രോഗങ്ങളെ തോല്പിച്ച് പൊതുരംഗത്ത് സജീവമായ ചാലിങ്കാലിലെ ബി.വി. കണ്ണൻ മാസ്റ്ററെ പി. കൃഷ്ണൻ നായർ സ്മാരക പുരസ്കാരം നൽകി ആദരിച്ചു. ഗ്രന്ഥാലയ കമ്മിറ്റി പ്രസിഡന്റ് പി. പദ്മനാഭൻ അദ്ധ്യഷനായി. ഹൊസ്ദുർഗ്ഗ് ലക്ഷ്മി വെങ്കിടേശ്വര ക്ഷേത്ര ട്രസ്റ്റി എച്ച്. ഗുരുദത്ത് പൈ, ബി. മുകുന്ദ് പ്രഭു, പി. ജനാർദ്ദനൻ പുല്ലൂർ, ഈശ്വരൻ എമ്പ്രാന്തിരി, പി. ഉണ്ണികൃഷ്ണൻ, വി. ദിനേശ് ഷേണായി, അനിൽ പുളിക്കാൽ എന്നിവർ സംസാരിച്ചു.