ഡോ.നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ അവാർഡ്
Monday 06 February 2023 12:30 AM IST
പത്തനംതിട്ട : ഡോ.നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ നൽകുന്ന അവാർഡിനായി 2020, 2021, 2022 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച വൈജ്ഞാനിക സാഹിത്യ കൃതികൾ ക്ഷണിക്കുന്നു. ഗ്രന്ഥകർത്താക്കൾക്കോ, പ്രസാധകർക്കോ, ആസ്വാദകർക്കോ കൃതികൾ അവാർഡിനായി സമർപ്പിക്കാവുന്നതാണ്. 20001 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഒന്നിടവിട്ട വർഷങ്ങളിൽ കവിതയ്ക്കും വൈജ്ഞാനിക സാഹിത്യത്തിനുമാണ് അവാർഡ് നൽകുന്നത്. 2022 ൽ കവിതയ്ക്കായിരുന്നു അവാർഡ്. പുസ്തകത്തിന്റെ മൂന്ന് കോപ്പി സെക്രട്ടറി, ഡോ.നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ, പുത്തൻപുരയിൽ, നാരങ്ങാനം പി.ഓ, കോഴഞ്ചേരി, പത്തനംതിട്ട 689642, എന്ന മേൽവിലാസത്തിൽ മാർച്ച് 5നകം ലഭിക്കണം. ഫോൺ : 9495570814.