ചൂട്ട് കത്തിച്ച് പ്രതിഷേധം

Monday 06 February 2023 12:23 AM IST

കളമശേരി: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ ബി.ജെ.പി കളമശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എച്ച്.എം.ടി കവലയിൽ ചൂട്ടുകത്തിച്ച് പ്രതിഷേധ സമരം നടത്തി. ജില്ലാ ട്രഷറർ എം. എം. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ്‌ പി.പി. സുന്ദരൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി. സജീവ് , ഈസ്റ്റ്‌ ഏരിയാ സെക്രട്ടറി രതീഷ് , ജില്ലാ - മണ്ഡലം നേതാക്കളായ സി.ആർ. ബാബു, ചന്ദ്രിക രാജൻ, മണ്ഡലം ഭാരവാഹികളായ കെ.ആർ. രാമചന്ദ്രൻ, വാസുദേവൻ, എം. കലാധരൻ, വി.പി. രാജീവ്‌, വി.വി. പ്രകാശൻ എന്നിവർ നേതൃത്വം നൽകി.