മൊകവൂർ കുനിമ്മൽതാഴത്ത് അടിപ്പാതയ്‌ക്കായി പ്രതിഷേധ ശയനപ്രദക്ഷിണം

Monday 06 February 2023 12:38 AM IST
മൊകവൂർ കുനിമ്മൽതാഴം ജംഗ്ഷനിൽ അണ്ടർ പാസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മൊകവൂർ എൻ.എച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ ശയനപ്രദക്ഷിണ സമരം നടത്തി

കോഴിക്കോട് : ദേശീയപാത ആറ് വരിയാക്കുന്നതിന്റെ ഭാഗമായി ക്രോസിംഗ് ഇല്ലാതാവുന്ന മൊകവൂർ കുനിമ്മൽതാഴം ജംഗ്ഷനിൽ അടിപ്പാത അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മൊകവൂർ എൻ.എച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ മൊകവൂർ കുനിമ്മൽതാഴം ജംഗ്ഷനിൽ ശയനപ്രദക്ഷിണ സമരം നടത്തി. കഴിഞ്ഞ 40 വർഷക്കാലത്തിലേറെയായി സ്ഥിരമായി ബസ് റൂട്ട് ഉള്ള മൊകവൂർ കുനിമ്മൽതാഴം ജംഗ്ഷനിൽ അടിപ്പാത വേണമെന്നുള്ള ആവശ്യം 2016 മുതൽ തുടർച്ചയായി അപേക്ഷകളിലൂടെയും വിവിധ സമരപരിപാടികളിലൂടെയും സർക്കാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അടിപ്പാത അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ എസ്.എം.തുഷാര ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ആക്ടിംഗ് ചെയർമാൻ പി.ചന്തു അദ്ധ്യക്ഷത വഹിച്ചു. ശയനപ്രദിക്ഷണത്തിന് കൺവീനർ സി.അനിൽകുമാർ , ട്രഷറർ കെ .പി. രാവുണ്ണി കുട്ടി, റിട്ട. എസ്.ഐ

പി . ജയകൃഷ്ണൻ , അരവിന്ദാക്ഷൻ കെ.ടി, രമേശ് ബാബു, ടി.എസ്. പ്രേമ.പി, അനിത, വെളളാംങ്കൂർ രാഹുൽ, കെ. ശോഭന, കെ .സുശാന്ത് , ആശാ രമേശ് ബാബു ,അശ്വിൻ, വള്ളിൽ ദിനേശൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു. വൈസ് ചെയർപേഴ്‌സൺ ശൈലജ ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.