ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്
Monday 06 February 2023 12:06 AM IST
പത്തനംതിട്ട : ഒമ്പതാമത് ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.എ.ജോയ് ഗുരുക്കളുടെ അദ്ധ്യക്ഷതയിൽ സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാസെക്രട്ടറി പി.ജി.പ്രമോദ് സ്വാഗതവും ജില്ലാ പ്രസിഡന്റ് അഭിലാഷ് ജി കുറുപ്പ് കൃതജ്ഞതയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എസ്.ശ്രീലേഖ, ആർഷ വിദ്യാവനം ചെയർമാൻ എം.കെ.രാജീവ്, യോഗ അദ്ധ്യാപകൻ പി.എസ്.പരമേശ്വരൻ, ലളിതാ മോഹൻ എന്നിവർ സംസാരിച്ചു.