ഓപ്പറേഷൻ ആഗ് : 81 ഗുണ്ടകൾ പിടിയിൽ

Monday 06 February 2023 12:26 AM IST

പത്തനംതിട്ട : ഗുണ്ടകൾക്കെതിരായി സംസ്ഥാനമൊട്ടാകെ നടന്ന 'ഓപ്പറേഷൻ ആഗ് ' (ആക്ഷൻ എഗൻസ്റ്റ് ആന്റി സോഷ്യൽസ് ആൻഡ് ഗുണ്ടാസ് ) എന്നു പേരിട്ട പ്രത്യേക ഡ്രൈവിൽ ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ 81പേർ പിടിയിലായി.

കാപ്പാ നിയമ നടപടികൾക്ക് വിധേയരായവർ ഉൾപ്പെടെയുള്ളവരും വാറന്റ് നിലവിലുള്ളവരും പൊലീസ് നടപടിക്ക് വിധേയരായി. ബലാത്സംഗം, വധശ്രമം എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പടെയുള്ള വാറന്റ് പ്രതികളായ 32 പേരേയും അറസ്റ്റ് ചെയ്തു. ജില്ലയിൽ 2022-23 വർഷത്തിൽ മാത്രം കാപ്പാ നടപടിയുടെ ഭാഗമായി 25 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അതിൽ 15 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതും 10 പേരെ നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുള്ളതുമാണ്.

പിടിയിലായ കൊടും കുറ്റവാളികൾ

അനീഷ്, 26 കേസുകൾ (പുളിക്കീഴ്). ഷാജഹാൻ, 11 കേസുകൾ (പത്തനംതിട്ട പൊലീസ് സ്റ്റേഷൻ). ഫൈസൽ രാജ്, 18 കേസുകൾ (കൂടൽ). അജ്മൽ, 13 കേസുക , തൌഫീക്ക്, 10 കേസുകൾ, നെല്ലിമുകൾ ജയൻ, 13 കേസുകൾ (അടൂർ). പാണ്ടിശ്ശേരി ഉദയൻ, 11 കേസുകൾ (പന്തളം), അനീഷ് കെ.ഏബ്രഹാം, 10 കേസുകൾ (കീഴ്വായ്പൂർ). അലക്‌സ് എം.ജോർജ്ജ് 10 കേസുകൾ (തിരുവല്ല). സുമേഷ്, 6 കേസുകൾ (ചിറ്റാർ).