കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നാളെ
Monday 06 February 2023 1:25 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ബഡ്ജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്ക്കുമെതിരെ നാളെ ഡി.സി.സികളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെ.പി.സി.സി ആസൂത്രണം ചെയ്യുന്നതെന്ന് രാധാകൃഷ്ണൻ പറഞ്ഞു.