അങ്കമാലി നഗരസഭയിൽ ഇ-മാലിന്യ ശേഖരണത്തിന് തുടക്കം
Tuesday 07 February 2023 12:14 AM IST
അങ്കമാലി: നഗരസഭാപ്രദേശം സമ്പൂർണ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഇരുപത്തിനാലാം വാർഡിൽ ഇ-മാലിന്യശേഖരണം ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ലക്സി ജോയ് അദ്ധ്യക്ഷത വഹിച്ചു. വർഷങ്ങളായി വീടുകളിൽ കുന്നുകൂടിക്കിടന്നിരുന്ന എല്ലാത്തരം മാലിന്യങ്ങളും ട്യൂബ്, ബൾബ്, കുപ്പികൾ, മറ്റു കേടുവന്ന ഉപകരണങ്ങളെല്ലാം ശേഖരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജു നെടുങ്ങാടൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ്, ചർച്ച് നഗർ പ്രസിഡന്റ് ഫ്രാൻസിസ് തച്ചിൽ, എ.സി.എൻ പ്രസിഡന്റ് പോൾ കെ. ജോസഫ്, ഫിസാറ്റ് മുൻ ചെയർമാൻ പോൾ മുണ്ടാടൻ, ടി.കെ. തോമസ്, പ്രദീപ് ടി. രംഗൻ, കെ. ടി. പൗലോസ്, സിസ്റ്റർ ജെസ്മി ജോസ്, സിസ്റ്റർ ദയാ ഫ്രാൻസിസ്, ജോസഫ് , ചെറിയാൻ, ജോർജ് , ജിസ് , വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.