ഐ.ടി ഡീലേഴ്‌സ് കൺവെൻഷൻ

Tuesday 07 February 2023 12:48 AM IST

കൊച്ചി: കമ്പ്യൂട്ടർ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഐ.ടി. ഡീലേഴ്‌സ് അസോസിയേഷന്റെ (എ.കെ.ഐ.ടി.ഡി.എ) സംസ്ഥാന കൺവെൻഷൻ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. ഹരീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, എ.കെ.ഐ.ടി.ഡി.എ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് മാത്യു, പ്രോഗ്രാം ഡയറക്ടർ മഹേഷ് കെ., സംസ്ഥാന ജനറൽ സെക്രട്ടറി ആൽഫിൻ ജെ. വിൻസെന്റ്, ഗ്ലാഡ്‌വിൻ ജേക്കബ്, ഡോ. ബിജു പാഴൂർ, സുരേഷ് ബാബു, ട്രഷറർ ആർ. രാജേഷ്, അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.