നേത്ര പരിശോധനയും രക്തദാന ക്യാമ്പും

Tuesday 07 February 2023 12:54 AM IST

ചോറ്റാനിക്കര : മാർക്ക് ട്രസ്റ്റ്, ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട് ,എസ്.എസ്.എം.ഐ റിസർച്ച് ഫൗണ്ടേഷൻ ,അഭയം തൃപ്പൂണിത്തുറ ,ഐ.എം.എ ബ്ലഡ് ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പ് അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മാർക്ക് ട്രസ്റ്റ് പ്രസിഡന്റ് വി.ബി.ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ എ സിബി, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മകൻ, ആമ്പല്ലൂർ പഞ്ചായത്ത് എസ്.സി, എസ്.ടി സഹകരണ സംഘം പ്രസിഡന്റ് ടി കെ അരുൺകുമാർ , എഡ്രാക്ക് ആമ്പലൂർ മേഖലാ സെക്രട്ടറി ടി.ആർ ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.