സോയിൽ അസംബ്ലി
Tuesday 07 February 2023 12:10 AM IST
കൊച്ചി: മണ്ണിന്റെ ശബ്ദമാകുമെന്ന് പ്രഖ്യാപിച്ച് ബിനാലെയിൽ അഞ്ചുദിവസങ്ങളിലായി നടന്ന പ്രഥമ സോയിൽ അസംബ്ലി സമാപിച്ചു. കലാപ്രവർത്തകരും ഡിസൈനർമാരും ക്യൂറേറ്റർമാരും വാസ്തുവിദ്യ, വിദ്യഭ്യാസ വിചക്ഷണരും സാമൂഹ്യ പ്രവർത്തകരും കർഷകരും വിവര സാങ്കേതിക വിദ്യ വിദഗ്ദ്ധരും ഉൾപ്പെടെ 30 രാജ്യങ്ങളിൽ നിന്നുമുള്ള 40 പേർ നേരിട്ടും ഓൺലൈനായും ഫോർട്ട്‌കൊച്ചി കബ്രാൾയാർഡിലും പെപ്പർഹൗസിലുമായി നടന്ന അസംബ്ലിയിൽ പങ്കെടുത്തു. ഭക്ഷണവും കൃഷിയും പരിസ്ഥിതിയും കോർത്തിണക്കി മനുഷ്യരാശിയെ ഒന്നിപ്പിക്കുന്ന മണ്ണിന്റെ ജൈവസംരക്ഷണത്തിനു ശബ്ദം പകരാനായി കൂട്ടായി യത്‌നിക്കാൻ അസംബ്ലി തീരുമാനിച്ചു. രണ്ടാമത് അസംബ്ലി ലണ്ടനിൽ നടത്താനും യോഗത്തിൽ ധാരണയായി. 'ജിറാഫ് ഹമ്മിംഗ്' ഇന്റർനാഷണൽ മെഗാ ഷോ ഇന്ന് ബിനാലെയിൽ അരങ്ങേറും.