വിദ്യാഗ്രാമം പദ്ധതി  ആരംഭിച്ചു

Tuesday 07 February 2023 12:25 AM IST
പിലാശ്ശേരി എ.യു.പി സ്കൂളിൽആരംഭിച്ച വിദ്യാഗ്രാമം പദ്ധതി

കുന്ദമംഗലം: പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുന്ന കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ വിദ്യാഗ്രാമം പദ്ധതിക്ക് തുടക്കമായി. പിലാശ്ശേരി എ.യു.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത എൽ.പി, യുപി വിദ്യാർത്ഥികളെയാണ് പഠന പരിപോഷണമെന്ന നിലയിൽ പദ്ധതി ലക്ഷ്യമിടുന്നത്. കുന്ദമംഗലം എ.യു.പി.സ്‌കൂൾ, ചെത്തുകടവ് ഈസ്റ്റ് എ.യു.പി.സ്കൂൾ, കാരന്തൂർ എ.എം.എൽ.പി.സ്‌കൂൾ, പിലാശ്ശേരി എ.യു.പി.സ്‌കൂൾ എന്നീ നാല് സെന്ററുകൾ കേന്ദ്രീകരിച്ചാണ് വിദ്യാഗ്രാമം ഒരുക്കുന്നത്. ആദ്യക്ലാസിൽ പി.വിജയൻ ക്ലാസെടുത്തു. ഷാബുരാജ് പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപിക ജയശ്രീ, ഷർമ്മിള,റെജി, വിജുല എന്നിവർ പ്രസംഗിച്ചു.