ബി.ജെ.പി ശ്രീകൃഷ്ണപുരം മണ്ഡലം പദയാത്ര നടത്തി

Tuesday 07 February 2023 12:46 AM IST

ശ്രീകൃഷ്ണപുരം: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചും ബി.ജെ.പി ശ്രീകൃഷ്ണപുരം മണ്ഡലം അദ്ധ്യക്ഷൻ കെ.നിഷാദ് നയിക്കുന്ന പദയാത്ര കോട്ടപ്പുറം ജംഗ്ഷനിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ മണ്ഡലം പ്രസിഡന്റിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി വിജയൻ മലയിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം എൻ.ശിവരാജൻ, പി.വേണുഗോപാൽ, പി.സത്യഭാമ, എൻ.സച്ചിദാനന്ദൻ, കെ.ശിവദാസ്, പി.മണികണ്ഠൻ, സി.രാമകൃഷ്ണൻ, കെ.ബിജുമോൻ, എം.ടി.ഉണ്ണികൃഷ്ണൻ സംസാരിച്ചു.

കരിമ്പുഴ, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം പഞ്ചായത്തുകളിലെ പര്യടനത്തിന് ശേഷം പദയാത്ര കടമ്പഴിപ്പുറത്ത് സമാപിച്ചു. സമാപന പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ. വി.പി.ശ്രീപദ്മനാഭൻ ഉദ്ഘാ ടനം ചെയ്തു.