സുഗന്ധത്തിന്റെ ലോകം തുറന്ന് ഊദ് മലബാർ പെർഫ്യൂം ബാർ; കൂറ്റനാട്ട് പ്രവർത്തനം തുടങ്ങി

Tuesday 07 February 2023 12:14 AM IST

കൂറ്റനാട്: അഗർവുഡ്സ് റിസർച്ച് ഇന്ത്യ കഫായ് സംരംഭമായ ഊദ് മലബാർ പെർഫ്യൂം ബാർ കൂറ്റനാട്ട് പ്രവർത്തനം തുടങ്ങി. കൂറ്റനാട് ഗുരുവായൂർ റോഡിൽ കേന്ദ്ര ജുമാ മസ്ജിദിന് എതിർവശം മുനീറുൽ ഇസ്ലാം മദ്രസ ബിൽഡിംഗിലാണ് കമ്പനിയുടെ വിശാലമായ പെർഫ്യൂം ബാർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കൂറ്റനാട് കേന്ദ്ര മഹല്ല് ജുമാ മസ്ജിദ് കത്തീബ് ഷിയാസ് അലി വാഫി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഫെസ്റ്റിവൽ ഓഫർ 2023 എന്ന പേരിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഊദ് എക്സ്‌പോ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഫാക്ടറി വിലയിൽ ഊദിന്റെ വൈവിധ്യമാർന്ന സുഗന്ധ ഉത്പന്നങ്ങൾ ലഭ്യമാകുന്നതാണെന്നും കമ്പനി സി.ഇ.ഒ ഡോ.കെ.പി.ഷംസുദ്ദീൻ കോട്ടപ്പാടം പറഞ്ഞു.