എറുഡൈറ്റ് സ്കോളർ ഇൻ റസിഡൻസ് പ്രോഗ്രാം

Tuesday 07 February 2023 12:09 AM IST

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ധനസഹായത്തോടെ സംഘടിപ്പിക്കുന്ന എറുഡൈറ്റ് സ്‌കോളർ ഇൻ റസിഡൻസ് പ്രോഗ്രാം 13 മുതൽ 16 വരെ കാലടി മുഖ്യകാമ്പസിൽ നടക്കുമെന്ന് സർവകലാശാല അറിയിച്ചു. ബാംഗ്ലൂർ സർവകലാശാലയിലെ പ്രൊഫ. ചിത്ര പണിക്കർ മുഖ്യാതിഥിയായിരിക്കും. ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. ഡോ. സി.എം. മനോജ്കുമാർ, പി.പി. ബാബു രാജൻ, പ്രൊഫ. ഡോ. ടി.ആർ. മുരളീകൃഷ്ണൻ, പ്രൊഫ. ഡോ. നിഷ വേണുഗോപാൽ, നിഖില മരിയ ജയിംസ് എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിക്കും.

Advertisement
Advertisement