ഭാഗവത സപ്താഹ യജ്ഞം തുടങ്ങി
Tuesday 07 February 2023 12:35 AM IST
ബാലുശ്ശേരി :നന്ദീശ്വരം മഹാദേവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. ഭാഗവത സപ്താഹ യജ്ഞത്തിന്റെയും കൈലാസം ഹാളിന്റെയും ഉദ്ഘാടനം സ്വാമി ചിദാനന്ദപുരി നിർവഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ എ.കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യു.കെ.വിജയൻ, ഹരിദാസൻ കുന്നേത്ത് , പി. സുധാകരൻ, ഉണ്ണി നന്ദീശ്വരം എന്നിവർ പ്രസംഗിച്ചു. ക്ഷേത്രം തന്ത്രി കക്കാട് നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ യജ്ഞാചാര്യൻ മുണ്ടാരപ്പള്ളി മഹേശ്വരൻ നമ്പൂതിരിപ്പാടാണ് ഭാഗവത പാരായണം നടത്തുന്നത്.ആഘോഷ പരിപാടികളുടെ ഭാഗമായി കലവറ നിറയ്ക്കൽ, ഘോഷയാത്ര നടന്നു, ഭാഗവത സപ്താഹം ഫെബ്രുവരി 13 വരെ നീണ്ടു നില്ക്കും. ഭാഗവത പാരായണവും പ്രഭാഷണവും നടക്കും.