നാളെ വരെ മധുരവഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

Tuesday 07 February 2023 12:06 AM IST

തിരുവനന്തപുരം: ട്രാക്കിൽ ജോലിയുള്ളതിനാൽ നാളെ വരെ മധുരെവഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തി.അമൃത എക്സ്പ്രസ് കുഡൽനഗറിലും നാഗർകോവിൽ-കോയമ്പത്തൂർ എക്സ്പ്രസ് വിരുദുനഗറിലും പുനലൂർ-മധുരെ എക്സ്പ്രസ് തിരുച്ചിറപ്പിള്ളിയിലും യാത്ര അവസാനിപ്പിക്കും. മടക്കസർവീസും ഇവിടങ്ങളിൽ നിന്നായിരിക്കും. ഗുരുവായൂർ-ചെന്നൈ,നാഗർകോവിൽ-മുംബായ്,കന്യാകുമാരി-രാമേശ്വരം തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകൾ മാനാമധുരെവഴി തിരിച്ചുവിടും.