മഞ്ജു വാര്യരെ 16ന് വീണ്ടും വിസ്തരിക്കും
Monday 06 February 2023 10:17 PM IST
കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയെന്ന കേസിലെ സാക്ഷി 34 -ാം സാക്ഷി നടി മഞ്ജുവാര്യരെ ഫെബ്രുവരി 16നു വീണ്ടും വിസ്തരിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്നുള്ള തുടരന്വേഷണത്തിന്റെ ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിലാണ് വീണ്ടും വിസ്തരിക്കുന്നത്.
അതേസമയം, ബാലചന്ദ്രകുമാറിനെ ഇന്നു തിരുവനന്തപുരത്ത് എത്തി വിസ്തരിക്കാനുള്ള തീരുമാനം വിചാരണക്കോടതി മാറ്റി. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ അന്തിമ അനുമതി ലഭിക്കാത്തതാണ് കാരണം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കോടതിയിൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ അറിയിച്ചതിനെ തുടർന്നാണ് തിരുവനന്തപുരത്ത് എത്തി വിസ്തരിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചിരുന്നത്.