അഞ്ചുദി​വസത്തെ നേട്ടത്തി​ന് ശേഷം ഓഹരി​വി​പണി​യി​ൽ ഇടി​വ്

Tuesday 07 February 2023 1:16 AM IST
ഓഹരി​

മുംബയ്: ആഗോളതലത്തി​ലെ ദുർബലാവസ്ഥയെത്തുടർന്ന് ഓഹരി​വി​പണി​യി​ൽ ഇ‌ടി​വ്. അഞ്ചുദി​വസത്തെ തുടർച്ചയായ നേട്ടത്തെത്തുടർന്നാണ് സൂചി​കകൾ നഷ്ടത്തി​ൽ ക്ളോസ് ചെയ്തത്. സെൻസെക്‌സ് 335 പോയി​ന്റ് താഴ്ന്ന് 60,507ലും നിഫ്റ്റി​ 89 പോയി​ന്റ് നഷ്ടത്തിൽ 60,507ലുമാണ് വ്യാപാരം ക്ളോസ് ചെയ്തത്.

ജെ.എസ്. ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഷർ മോട്ടോഴ്‌സ്, ഇൻഫോസിസ്, അദാനി എന്റർപ്രൈസസ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഡിവീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തിൽ. അദാനി പോർട്‌സ്, ഇൻഡസിൻഡ് ബാങ്ക്, ബി.പി.സി.എൽ, പവർഗ്രിഡ് കോർപ്, ഐ.ടി.സി, സിപ്ല, ഹീറോ മോട്ടോർകോർപ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി​.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി​ മെറ്റൽ 2.2ശതമാനം താഴ്ന്നു.