സ്വർണ വില വീണ്ടും കൂടി
Tuesday 07 February 2023 1:12 AM IST
കൊച്ചി: രണ്ടു ദിവസത്തിന് ശേഷം സ്വർണവിലയിൽ വീണ്ടും വർദ്ധന. ഗ്രാമിന് 25 രൂപ കൂ ടി 42120യാണ് പവന്റെ ഇന്നലത്തെ വില. 5265 രൂപയാണ് ഗ്രാമിന്റെ വില.ഫെബ്രുവരി നാലു മുതൽ 41,920 രൂപയായിരുന്നു സ്വർണ വില. ഫെബ്രുവരി ഒന്നിന് 42, 400 ഉം രണ്ടിന് 42,880 മൂന്നിന് 42,480 രൂപയുമായിരുന്നു സ്വർണവില. ഫെബ്രുവരി രണ്ടിനായിരുന്നു ഏറ്റവും ഉയർന്ന വില. ഇത് പിന്നീട് കുത്തനെ ഇടിയുകയായിരുന്നു.