അദാനി ഓഹരികളിൽ ഇടിവ് തുടരുന്നു
Tuesday 07 February 2023 1:19 AM IST
മുംബയ്: ഹിഡൻബർഗ് റിപ്പോർട്ടിനെത്തുടർന്നുണ്ടായ ഓഹരി വിപണിയിലെ അദാനിയുടെ തകർച്ച തുടരുന്നു. അഞ്ച് ദിവസം മാത്രം 46 ശതമാനമാണ് അദാനി എന്റർ പ്രൈസസിന്റെ ഓഹരികളിൽ ഇടിവുണ്ടായത്. ഭേദപ്പെട്ട നിലയിലാണ് തിങ്കളാഴ്ച്ചത്തെ കമ്പനിയുടെ വിപണി വ്യാപാരം. നിലവിലെ കണക്ക് പ്രകാരം ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ നഷ്ടം 10,000 കോടി ഡോളറാണ് (ഏകദേശം 8 ലക്ഷം കോടി രൂപ). ഓഹരി വില കുത്തനെ താഴ്ന്നതിനെ തുടർന്ന് അദാനി എന്റർപ്രൈസസ് 20,000 കോടി രൂപയുടെ ഓഹരി തുടർ വിൽപ്പന കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. നിലവിൽ സ്റ്റോക്ക് മൂല്യം 1561 രൂപയിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 1388 രൂപയായിരുന്നു.