ഉമ്മൻചാണ്ടിയുടെ ചികിത്സ: സഹോദരൻ പരാതി നൽകി
Tuesday 07 February 2023 12:48 AM IST
കോട്ടയം: ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് ഇളയ സഹോദരൻ അലക്സ് ചാണ്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സിപ്പിക്കണമെന്നാണ് ആവശ്യം. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം അതീവ ഗുരുതരമാണ്. ജർമ്മനിയിൽ പോയിട്ടും ചികിത്സ നടന്നില്ല. പരാതി പിൻവലിപ്പിക്കാൻ സമ്മർദ്ദമുണ്ടെന്നും താൻ വഴങ്ങില്ലെന്നും അലക്സ് ചാണ്ടി പറഞ്ഞു.