ഡി.ജി.പിയുടെ ഓൺലൈൻ അദാലത്ത്

Tuesday 07 February 2023 12:15 AM IST

പത്തനംതിട്ട : അടൂരിലെ കെ.എ.പി മൂന്ന് ഉൾപ്പെടെയുള്ള ബറ്റാലിയനുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് മാർച്ച് മൂന്നിന് ഓൺലൈൻ അദാലത്ത് നടത്തും.പരാതികൾ ലഭിക്കേണ്ട അവസാന തീയതി 12 ആണ്. പരാതികൾ spctalks.pol@kerala.gov.in വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ് ലൈൻ നമ്പർ: 9497900243.
എസ് പി സി ടോക്‌സ് വിത്ത് കോപ്‌സ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ സർവീസിൽ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാം.

Advertisement
Advertisement