ഭവാനി വന്യജീവി സങ്കേതം പരിഗണനയിലില്ല: മന്ത്രി
Tuesday 07 February 2023 1:19 AM IST
തിരുവനന്തപുരം: സൈലന്റ് വാലി വന്യജീവി സങ്കേതത്തിന്റെ കരുതൽ മേഖലയിൽ ഭവാനി എന്ന പേരിൽ പുതിയ വന്യജീവി സങ്കേതം പരിഗണനയിൽ ഇല്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. വന്യജീവി ബോർഡ് ഇത്തരമൊരു ശുപാർശ നൽകിയിരുന്നു. ബഫർസോണുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിന്റെ അനന്തരഫലം വിലയിരുത്തിയപ്പോൾ ഭവാനി വന്യജീവി സങ്കേതവുമായി മുന്നോട്ടു പോവേണ്ടെന്ന് തീരുമാനിച്ചതായി എൻ.ഷംസുദ്ദീന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.