വായ്പ കുടിശിക നിവാരണ മേള

Tuesday 07 February 2023 12:21 AM IST

പത്തനംതിട്ട : ജില്ലാ ഭരണകൂടവും കേരള ബാങ്കും സംയുക്തമായി നടത്തുന്ന ബാങ്ക് വായ്പ കുടിശിക നിവാരണമേള ഇന്നും നാളെയും രാവിലെ 10 മുതൽ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള കേരള ബാങ്കിന്റെ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കും. കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ റവന്യൂ റിക്കവറി നടപടി നിലനില്ക്കുന്ന ബാങ്ക് വായ്പാ കേസുകളിൽ പരമാവധി ഇളവുകൾ നൽകി ഒറ്റത്തവണയായി തീർപ്പാക്കുന്നതിന് അവസരമുണ്ടായിരിക്കും. വായ്പയിലെ പലിശയിലും പിഴ പലിശയിലും ഇളവുകൾ ലഭ്യമാക്കി കുടിശിക വേഗത്തിൽ തീർപ്പാക്കുന്നതിന് ഇൗ അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട റവന്യൂ റിക്കവറി തഹസിൽദാർ അറിയിച്ചു.