തോട്ടം മേഖലയിലെ മിനിമം വേതനം വേഗത്തിലാക്കും
Tuesday 07 February 2023 1:21 AM IST
തിരുവനന്തപുരം: ചെറുകിട തോട്ടം മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
ചെറുകിട തോട്ടം മേഖല മിനിമം വേതന നിയമത്തിന്റെ പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയതാണ്. മിനിമം വേതനം നിശ്ചയിക്കുന്നതിന് മിനിമം വേതന ഉപദേശക ഉപസമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിന്നു. കഴിഞ്ഞ മാസം 21 ന് കാലാവധി അവസാനിച്ച സമിതി പുനഃസംഘടിപ്പിക്കുമെന്ന് എ. രാജയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.