പെൻഷൻ കുടിശിക അടുത്ത വർഷം: ധനമന്ത്രി
Tuesday 07 February 2023 1:23 AM IST
തിരുവനന്തപുരം: സർവീസ് പെൻഷൻ പരിഷ്‌കരണത്തിന്റെ ഭാഗമായ കുടിശിക അടുത്ത സാമ്പത്തിക വർഷം അനുവദിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.പെൻഷൻ കുടിശിക നാലു ഗഡുക്കളിൽ രണ്ടെണ്ണം അനുവദിച്ചു. ബാക്കി രണ്ടുഗഡുകൾക്ക് 2800കോടി വേണ്ടിവരും.ക്ഷാമാശ്വാസ കുടിശികയിൽ രണ്ടു ഗഡു അനുവദിച്ചു. ബാക്കി രണ്ടുഗഡുവിന് 1400കോടി വേണം.സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന നിലയ്‌ക്ക് കുടിശിക അനുവദിക്കും.മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് സ്‌കീമിലെ പരാതികൾ സമയബന്ധിതമായി പരിഹരിക്കും.കൂടുതൽ ആശുപത്രികളെ എംപാനൽ ചെയ്യും.ആറുമാസം കൊണ്ട് 405കോടി ക്ലെയിം അനുവദിച്ചു.1.5ലക്ഷം പേർ ചികിത്സ തേടി.33കോടിയുടെ അവയവമാറ്റ ക്ലെയിമുകളും നൽകിയെന്ന് ഇ. ചന്ദ്രശേഖരന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.