സ്‌കോളർഷിപ്പ് അപേക്ഷ സ്വീകരിച്ചത് വൈകി: മന്ത്രി

Tuesday 07 February 2023 1:24 AM IST

തിരുവനന്തപുരം: എസ്.സി,എസ്.ടി കുട്ടികൾക്കുള്ള 2022-23 അദ്ധ്യയന വർഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്നതിൽ കാലതാമസമുണ്ടായെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. നവംബർ മുതലാണ് അപേക്ഷകൾ സ്വീകരിച്ചത്. സ്‌കോളർഷിപ്പ് വിതരണത്തിനായി കേന്ദ്രം പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായി സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് കാലതാമസമുണ്ടായത്. ഈ വർഷത്തെ സ്‌കോളർഷിപ്പ് എത്രയും വേഗം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2021-22 അദ്ധ്യയന വർഷം ലഭിച്ച അപേക്ഷകളിൽ തുക പൂർണമായും വിതരണം ചെയ്തതായും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement