ലോക കാൻസർ ദിനം ആചരിച്ചു

Tuesday 07 February 2023 12:25 AM IST

പത്തനംതിട്ട : ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം എന്നിവയുടെ നേതൃത്വത്തിൽ നടന്ന കാൻസർ ദിനാചരണം ഇലന്തൂർപഞ്ചായത്ത് പ്രസിഡന്റ് മെഴ്‌സി മാത്യു ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ.സിനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാമെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ഇലന്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.സിജു, എൻ.സി.ഡി നോഡൽ ഓഫീസർ ഡോ.നിധീഷ് ഐസക് സാമുവൽ, ഇലന്തൂർ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ഹിദായത്ത് അൻസാരി, ഡോ.സുചേത, ജില്ലാഎഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി.കെ.അശോക് കുമാർ, ജില്ലാ നഴ്‌സിംഗ് ഓഫീസർ ടി.എ.സതി മോൾ എന്നിവർ പങ്കെടുത്തു. തുടർന്ന് കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Advertisement
Advertisement