മൂന്നടിച്ച് മുന്നേറി ബാഴ്സ
Monday 06 February 2023 11:30 PM IST
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ മിന്നുന്ന വിജയവുമായി ബാഴ്സലോണ മുന്നോട്ട്. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് സെവിയ്യയെ തോൽപ്പിച്ച ബാഴ്സ എട്ടുപോയിന്റിന്റെ ലീഡിൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
സ്വന്തം തട്ടകമായ ക്യാംപ് നൗവിൽ നടന്ന മത്സരത്തിൽ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ബാഴ്സ മൂന്നുഗോളുകളും നേടിയത്. 58-ാം മിനിട്ടിൽ ജോർഡി ആൽബ,70-ാം മിനിട്ടിൽ ഗാവി,79-ാം മിനിട്ടിൽ റഫീഞ്ഞ എന്നിവരാണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
ഈ വിജയത്തോടെ ബാഴ്സയ്ക്ക് 20 മത്സരങ്ങളിൽ നിന്ന് 53 പോയിന്റായി. ഇത്രതന്നെ മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി റയൽ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.