വിജിലൻസ് റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി : മന്ത്രി

Tuesday 07 February 2023 12:32 AM IST

തിരുവനന്തപുരം: ശബരിമലയിലെ അരവണ നിർമ്മാണത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ച സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് ലഭ്യമായാലുടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. സംഭവത്തെ തുടർന്ന് അരവണ നിർമ്മാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അരവണ നിർമ്മാണത്തിനായുള്ള സാധനങ്ങൾ ഭക്ഷ്യയോഗ്യമാണെന്ന് പരിശോധനകളിലൂടെ ഉറപ്പ് വരുത്തിയ ശേഷമാണ് ശബരിമലയിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.