കേരള സർവകലാശാല പരീക്ഷാഫലം

Tuesday 07 February 2023 12:35 AM IST

തിരുവനന്തപുരം: കേരളസർവകലാശാലയുടെ ഒന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഇലക്‌ട്രോണിക്സ് (മേഴ്സിചാൻസ് - 2013 അഡ്മിഷൻ), ജൂലായ്- 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഫെബ്രുവരി 8 ന് നടത്താനിരുന്ന മൂന്നാം സെമസ്​റ്റർ ബി.പി.എ., ജനുവരി-2023 പരീക്ഷ ഫെബ്രുവരി 14ലേക്ക് മാ​റ്റി.