ജെസിഐ ഭാരവാഹികളുടെ സ്ഥാനാരോഹണം
Tuesday 07 February 2023 12:46 AM IST
ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ ചാപ്റ്റർ 2023 ന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ് ഫിലിപ്പ് ചെറിയാൻ അദ്ധ്യക്ഷനായി. ജെ.സി.ഐ ഇന്ത്യ മേഖല 22 പ്രസിഡന്റ് ശ്യാം കുമാർ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് നവീൻ വി.നാഥ്, സുദേഷ് പ്രീമിയർ, ദിനേശ് കുമാർ എന്നിവർ പ്രസംഗിച്ചു. ഐ.എം.എ ദേശിയ പുരസ്കാര ജേതാവ് ഡോ.ഉമ്മൻ വർഗീസ്, സിസ്റ്റർ മരിയ കുതിരവട്ടം എന്നിവരെ ചടങ്ങിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി ടോണി കുതിരവട്ടം (പ്രസിഡന്റ്), ദിൽജിത് പ്ലാപള്ളി (സെക്രട്ടറി), ബെറ്റ്സൺ കുറ്റിക്കാട്ടിൽ (ട്രഷറാർ).