യൂത്ത് കോൺഗ്രസ് പ്രതിഷേധം
Tuesday 07 February 2023 12:49 AM IST
തിരുവല്ല: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌ജറ്റ് കോപ്പി കത്തിച്ചു നടത്തിയ പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കോശി പി.സക്കറിയ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ബെൻസി അലക്സ്,അരുൺ പി അച്ചൻകുഞ്ഞ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ സുഭാഷ് കുമാർ,മനോജ് കവിയൂർ,അനീഷ് കെ മാത്യു,ബെന്റി ബാബു, എന്നിവർ പ്രസംഗിച്ചു.