പ്രതിഷേധ പ്രകടനം
Tuesday 07 February 2023 12:52 AM IST
മലയാലപ്പുഴ: സംസ്ഥാന ബഡ്ജറ്റിലെ അമിത നികുതി വർദ്ധനക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. എലിസബത്ത് അബു, ജയിംസ് കീക്കരിക്കാട്ട്, വി.സി ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടിൽ, സണ്ണി കണ്ണം മണ്ണിൽ, ശശീധരൻ നായർ പാറയരുകിൽ, മീരാൻ വടക്കുപുറം, ബിന്ദു ജോർജ്ജ്, സുനോജ് മലയാലപ്പുഴ, ബെന്നി ഈട്ടിമൂട്ടിൽ, സിനി ലാൽ ആലുനിൽക്കുന്നതിൽ, എലിസബത്ത് രാജു,ബെന്നി ഈട്ടിമൂട്ടിൽ, സദാശിവൻപിള്ള ചിറ്റടിയിൽ, സാബു പുതുക്കുളം, ഏബ്രഹാം മുക്കുഴി, ബിജുതോട്ടം, രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.