വാഹനജാഥ സമാപിച്ചു

Tuesday 07 February 2023 12:55 AM IST
കേരള മദ്യ നിരോധന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന വാഹന പ്രചരണ ജാഥയുടെ ആലപ്പുഴ ജില്ല തല സമാപന സമ്മേളനം മുൻ ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ : സംസ്ഥാന ബഡ്ജറ്റിൽ മദ്യത്തിന് സർക്കാർ വില കൂട്ടിയത് ലഹരി മാഫിയയെ സഹായിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുൻ ചെങ്ങന്നൂർ നഗരസഭ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു. മദ്യമടക്കം എല്ലാ ലഹരി വസ്തുക്കളും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള കേരള മദ്യ നിരോധന സമിതിയുടെ സംസ്ഥാന വാഹനജാഥയുടെ ആലപ്പുഴ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബി.ആർ കൈമൾ കരുമാടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഈയ്യാച്ചേരി കുഞ്ഞുകൃഷ്ണൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വിൻസന്റ് മാളിയേക്കൽ, ഇയ്യാച്ചേരി പത്മിനി , ബോധിനി പ്രഭാകരൻ നായർ, കേരള സർവോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി എച്ച്.സുധീർ, ശശി ചെമ്മനാട്, പി.വി സുരേഷ് ബാബു, കെ.ബി യശോധരൻ, ജയ്‌​സൺ ചാക്കോ, എം.ആർ ചന്ദ്രൻ, പി.കെ ചെല്ലപ്പൻ, ജി.രാധാകൃഷ്ണൻ, ആശ ഉഷാലയം എന്നിവർ പ്രസംഗിച്ചു.