വാക്ക് 23 പത്രാധിപ ശില്പശാല

Tuesday 07 February 2023 1:36 AM IST

കോട്ടയ്ക്കൽ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ആയുർവേദ കോളേജുകളിലെ മാഗസിൻ പ്രവർത്തകർക്കു വേണ്ടി നടത്തുന്ന വാക്ക് 23 പത്രാധിപശിൽപ്പശാല കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ആരംഭിച്ചു. എ.എം.എ.ഐ സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഡി. ലീന ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. കെ.സി. അജിത്കുമാർ മുഖ്യ പ്രഭാഷണം നടത്തി. ആപ്ത ചീഫ് എഡിറ്റർ ഡോ. എം.വി. വിനോദ് കുമാർ അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയർമാർ ഡോ. വി.ജി. ഉദയകുമാർ, ഡോ. സി.വി. ജയദേവൻ, ഡോ.സുബിൻ വൈദ്യമഠം, മണമ്പൂർ രാജൻ ബാബു,

എന്നിവർ പ്രസംഗിച്ചു.