സി.എം.സി. നജ്ലയ്ക്ക് സ്വീകരണം നൽകി

Tuesday 07 February 2023 1:38 AM IST

തിരൂർ: ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് കപ്പിൽ ലോക ചാമ്പ്യനായി നാട്ടിൽ തിരിച്ചെത്തിയ സി.എം.സി. നജ്ലക്ക് വെട്ടം പഞ്ചായത്ത് പൗര സമിതി സ്വീകരണം നൽകി. വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തിരൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ മുഖ്യാതിഥിയായി.