പി എഫ് പെൻഷൻ സമഗ്രമായി പരിഷ്‌ക്കരിക്കുക
Tuesday 07 February 2023 1:54 AM IST
മലപ്പുറം : പി.എഫ് പെൻഷൻ സമഗ്രമായി പരിഷ്‌ക്കരിക്കുക, പി.എഫ് പെൻഷൻ മിനിമം 9000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ജി.എസ്.ടി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. രാമദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി. മോഹനൻ പിള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. പങ്ങൻ, സംസ്ഥാന കമ്മിറ്റി അംഗം സി.എം. നാണി, ജില്ലാ വൈസ് പ്രസിഡന്റ് കാടേരി അബ്ദുൾ അസീസ്, സി. രായിൻകുട്ടി, വി.പി. ഭാസ്‌ക്കരൻ, അറയ്ക്കൽ കൃഷ്ണൻ, ടി.എ. റസാഖ്, പ്രേമൻ അക്രമണ്ണിൽ, തടിയൻ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.