പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Tuesday 07 February 2023 2:10 AM IST
മൺറോത്തുരുത്ത്: ഫോസ്റ്റർ കെയർ ഹോമിൽ കഴിഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കിഴക്കേകല്ലട തെക്കേമുറിയിൽ ഷീല മന്ദിരത്തിൽ ഷിനിലാണ് (42) പിടിയിലായത്. പോക്സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കിഴക്കേകല്ലട സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.സുധീഷ് കുമാറിന്റെ നിർദേശാനുസരണം എസ്.ഐ ബി.അനീഷ്, ജോൺസൺ, എ.എസ്.ഐ മധുക്കുട്ടൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.