ഫെറ്രോയുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തി

Tuesday 07 February 2023 2:15 AM IST

തിരുവനന്തപുരം: ബഡ്ജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാത്ത നടപടിക്കെതിരെ ഫെറ്റോയുടെ നേതൃത്വത്തിൽ ജീവനക്കാർ നിയമസഭാ മാർച്ച് നടത്തി. മാർച്ചിൽ ബഡ്ജറ്റിന്റെ പകർപ്പ് കത്തിച്ചു. ആർ.ആർ.കെ.എം.എസ് ദേശീയ വൈസ് പ്രസിഡന്റ് പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഫെറ്റോ പ്രസിഡന്റ് എസ്.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജീവനക്കാർക്ക് അഞ്ച് ഗഡു ക്ഷാമബത്തയും ലീവ്സറണ്ടർ ആനുകൂല്യവും പെൻഷൻകാർക്ക് പരിഷ്ക്കരണ കുടിശികയും കിട്ടാനുണ്ട്. കേന്ദ്രസർക്കാരും ഇതര സംസ്ഥാനങ്ങളും ഡി.എ കൃത്യമായി നൽകുമ്പോൾ കേരളത്തിൽ മാത്രമാണ് ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്നതെന്ന് എസ്.കെ.ജയകുമാർ പറഞ്ഞു. ജനറൽ സെക്രട്ടറി പി.എസ്.ഗോപകുമാർ, എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എൻ.രമേശ്, കെ.ജയകുമാർ, സി.കെ.ജയപ്രസാദ്, കെ.കെ.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.