സർവീസ് പെൻഷണേഴ്സ് അസോ. പഞ്ചദിന സത്യഗ്രഹ സമാപനം

Tuesday 07 February 2023 2:22 AM IST

കൊല്ലം: പെൻഷൻകാരടക്കമുള്ള വയോജനങ്ങളുടെ ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് അപലപനീയമാണെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ.

കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നടത്തിവന്ന പഞ്ചദിന സത്യഗ്രഹത്തിന്റെ സമാപനവും ബഡ്‌ജറ്റ് വിരുദ്ധ റാലിയും കളക്ടറേറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ അദ്ധ്യക്ഷനായി. എൻ.ജി.ഒ അസോ. സംസ്ഥാന സെക്രട്ടറി ജെ.സുനിൽ ജോസ്, കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.ഗോപാലകൃഷ്ണൻ നായർ, സെക്രട്ടേറിയറ്റംഗം എം.സുജയ്, ജി.ബാലചന്ദ്രൻ പിള്ള, ബി.സതീശൻ, ജി.യശോധരൻ പിള്ള, ഡി.അശോകൻ, ജി.അജിത്ത് കുമാർ, സി.പി.അമ്മിണിക്കുട്ടിഅമ്മ, ഷൈലജ അഴകേശൻ, ജെ.ജാസ്മിൻ, സുവർണ കുമാരിയമ്മ, വിജയൻ.ജി ഇഞ്ചവിള, എം.അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ കോലവും ബഡ്‌ജറ്റ് പകർപ്പും കത്തിച്ചു.